മീ ടൂ: സ്വതന്ത്ര കമ്മിറ്റി വേണമെന്ന മനേകാ ഗാന്ധിയുടെ നിര്‍ദേശം പ്രധാനമന്ത്രി തള്ളി

മീ ടൂ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഉയരുന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മിറ്റിയെ രൂപീകരിക്കണമെന്ന കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയതായി റിപ്പോര്‍ട്ട്.

മീ ടൂ ക്യാമ്പയ്‌നിന്റെ ഭാഗമായി ഉയരുന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിരമിച്ച നാലംഗ ജഡ്ജിമാരുടെ കമ്മിറ്റി രൂപീകരിക്കാനുള്ള നിര്‍ദേശമാണ് മനേകാ ഗാന്ധി മുന്നോട്ടുവെച്ചത്. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയെന്നാണ് റിപ്പോര്‍ട്ട്.

മാധ്യമപ്രവര്‍ത്തകനായ അഭിസര്‍ ശര്‍മ്മയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസ് മനേകാ ഗാന്ധിയുടെ നിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്തെന്നും പകരം ക്യാമ്പിനറ്റ് മന്ത്രിമാരുടെ മൂന്നംഗ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചെന്നുമാണ് അദ്ദേഹത്തില്‍ യൂട്യൂബ് ബ്രോഡ്കാസ്റ്റില്‍ ആരോപിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് എന്നിവരടങ്ങിയ കമ്മിറ്റിയെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

error: Content is protected !!