ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു

ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് പത്രപപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചതായി സൗദി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.കോണ്‍സുലേറ്റിനകത്ത് വെച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്ന് എസ്.പി.എ.റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്വേഷത്തിന്റെ ഭാഗമായി 18 സൗദികളെ ഉദ്യോഗസ്ഥര്‍ ഇതുവരെ അറസ്റ്റ് ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും സൗദി പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ പറഞ്ഞു. മാത്രമല്ല സൗദി ഇന്റലിജന്‍സ് വിഭാഗം മേധാവി അഹ്മദ് അല്‍ അസിരിയേയും രാജകീയ കോടതി ഉപദേശകന്‍ സൗദ് അല്‍ ഖ്വതാനിയേയും പുറത്താക്കിയതായും അദ്ദേഹം വ്യക്തമാക്കി.

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്‍റെ അടുത്ത അനുയായികളായ രണ്ട് ഉന്നത ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെ സർക്കാർ പുറത്താക്കി. ഡെപ്യൂട്ടി ഇന്‍റലിജൻസ് മേധാവി അഹമ്മദ് അൽ അസിറി, സൗദ് അൽ ഖഹ്താനി എന്നിവർക്കെതിരെയാണ് നടപടി. ഇരുവർക്കെതിരെയും അന്വേഷണം ഉണ്ടായേക്കും. സംഭവം അന്വേഷിക്കാൻ പ്രത്യേക മന്ത്രി തല സംഘത്തെ നിയോഗിച്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്‍റലിജൻസ് സംഘത്തെ മാറ്റാനും ഉത്തരവിട്ടു. ഖഷോഗിയുടെ തിരോധാനത്തിന് ശേഷം ഇതാദ്യമായാണ് സൗദി മരണം സ്ഥിരീകരിക്കുന്നത്.

ഖഷോഗിയെ സൗദി വധിച്ചതാണെന്ന് നേരത്തെ തുർക്കി ആരോപിച്ചിരുന്നു. കൊലപാതകത്തിൽ സൗദിയുടെ പങ്ക് തെളിഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും സൂചിപ്പിച്ചിരുന്നു. സൗദി തന്നെ മരണം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ എന്ത് പ്രത്യാഘാതമാണ് ഉണ്ടാവുകയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. സൗദി രാജകുമാരന്‍റെ കടുത്ത വിമർശകനായിരുന്നു സൗദി പൗരനായ ജമാൽ ഖഷോഗി.

error: Content is protected !!