മുകേഷിനെതിരായ ആരോപണം: പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് എ.കെ ബാലന്‍

ടെലിവിഷന്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ മുകേഷിനെതിരായുള്ള ലൈംഗികാരോപണത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി എ.കെ ബാലന്‍. സംഭവത്തില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും കുറ്റം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബോളിവുഡിനേയും മാധ്യമരംഗത്തേയും പിടിച്ചുലച്ച ‘മീ ടൂ’ ക്യാംപയിനില്‍ കുടുങ്ങുന്ന ആദ്യമലയാള സിനിമാപ്രവര്‍ത്തകനാണ് മുകേഷ്. 19 വര്‍ഷം മുമ്പത്തെ സംഭവമാണ് ഇപ്പോള്‍ ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് സംഭവമുണ്ടായത്. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചു. പിന്നീട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റുകയുണ്ടായെന്നും ടെസ്സ് ജോസഫ് വെന്നും ടെസ്സ് ട്വീറ്റ് ചെയ്തു. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്ളൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.

എന്നാല്‍ സംഭവം തനിക്ക് ഓര്‍മ്മയില്ലെന്നാണ് മുകേഷ് പ്രതികരിച്ചത്. ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു. താനൊരു എംഎല്‍എ ആയ കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുകേഷ് വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

error: Content is protected !!