മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്നു നിയമോപദേശം

ടെലിവിഷന്‍ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉന്നിയിച്ച മീ ടൂ വെളിപ്പെടുത്തലില്‍ കേസ് എടുക്കാനാകില്ലെന്നു പൊലീസിന് നിയമോപദേശം. യൂത്ത് കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്. സോഷ്യല്‍ മീഡിയയിലെ വെളിപ്പെടുത്തലിന്റെ പശ്ചത്താലത്തലില്‍ മാത്രം കേസെടുക്കുന്നതിന് സാധിക്കില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം

നേരത്തെ ലൈംഗിക പീഡനശ്രമം ഓര്‍മ്മയില്ലെന്നും മുകേഷ് പറയുന്നു. ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുകേഷിന്റെ നിലപാട്. താനൊരു എംഎല്‍എ ആയ കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുകേഷ് പറഞ്ഞിരുന്നു.

പത്തൊന്‍പത് വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ടെസ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. മീ ടു ഇന്ത്യ, ടൈസ് അപ്, മീ ടു എന്നീ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് , ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തല്‍.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നും ടെസ് വെളിപ്പെടുത്തിയിരുന്നു.

error: Content is protected !!