ദൂരദര്‍ശന്‍ സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം: ക്യാമറാമാന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ദൂരദര്‍ശന്‍ സംഘത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. ദൂരദര്‍ശന്‍ ക്യാമറാമാനും രണ്ട് പൊലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ചത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസം നാല് സൈനികര്‍ മാവോയിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൂരദര്‍ശന്‍ സംഘത്തിന് നേരെ അക്രമം നടക്കുകയായിരുന്നു. അച്യുതാനന്ദ സാഹു എന്ന ക്യാമറാമാന്‍ ആണ് കൊല്ലപ്പെട്ടത്. സ്ഥലത്തു മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.  ഛത്തീസ്ഗഢില്‍  കഴിഞ്ഞ ആഴ്ച നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് അന്ന് പരിക്കേല്‍ക്കുകയും ചെയ്തു.

error: Content is protected !!