മാവോയിസ്റ്റ് പ്രവര്‍ത്തകന്‍പിടിയില്‍

കേരളത്തിലെ പ്രധാന മാവോയിസ്റ്റ് പ്രവർത്തകരിലൊരാളായ ഡാനിഷ് അട്ടപ്പാടിയിൽ പിടിയിൽ. കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് അട്ടപ്പാടി, നിലമ്പൂർ, വയനാട് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്നയാളാണ്.

ഇയാളെ എസ്പിയുടെ നേതൃത്വത്തിൽ പാലക്കാട് എ ആർ ക്യാമ്പിൽ ചോദ്യം ചെയ്യുകയാണ്‌. ഇന്ന് പുലർച്ചെയാണ് അട്ടപ്പാടി പുതൂരിന് സമീപം വെച്ച് ഡാനിഷ് പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും തണ്ടർബോൾട്ടും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോയമ്പത്തൂർ സ്വദേശിയായ ഡാനിഷ് കബനി, ഭവാനി ദളങ്ങളിലെ പ്രചരണ വിഭാഗത്തിലെ സജീവ പ്രവർത്തകനാണ്.

നേരത്തേ നിലമ്പൂർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച 20 പേരിൽ ഒരാളാണ്. കഴിഞ്ഞ സെപ്തംബറിൽ മാവോയിസ്റ്റ് പ്രവർത്തകനായ കാളിദാസനെ അറസ്റ്റ് ചെയ്തതിന് ശേഷം അട്ടപ്പാടിയിൽ നടക്കുന്ന പ്രധാന അറസ്റ്റാണ്.

error: Content is protected !!