മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ഹർജി പിൻവലിക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ ഹർജി പിൻവലിക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ഹർജികൾ സ്വമേധയാ പിൻവലിക്കാൻ കഴിയില്ലെന്ന് സുരേന്ദ്രന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം അബ്ദുല്‍ റസാഖ്  മരിച്ചതായി കോടതി റെക്കോര്‍ഡ് ചെയ്തു. അത് ഒഫീഷ്യൽ ഗസറ്റിൽ പബ്ലിഷ് ചെയ്യണം എന്ന് കോടതി നിർദേശിച്ചു.

കേസില്‍ ആരെങ്കിലും കക്ഷി ചേരാൻ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. കേസ് പരിഗണിക്കുന്നത് ഡിസംബർ മൂന്നിലേക്ക് വീണ്ടും മാറ്റി.മഞ്ചേശ്വരം എംഎല്‍എയായിരുന്ന പി.വി.അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ.സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു.

രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.  കേസിൽ നിന്നും പിന്മാറില്ലെന്ന് സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെ അദ്ദേഹം കോടതിയിലും ആവര്‍ത്തിച്ചു.

error: Content is protected !!