വായ്പക്ക് പകരം ശാരീരികമായി വഴങ്ങണമെന്ന് പറഞ്ഞ ബാങ്ക് മാനേജരെ യുവതി നടുറോഡില്‍ മര്‍ദിച്ചു; വീഡിയോ കാണാം

വായ്പ അനുവദിക്കണമെങ്കില്‍ ശാരീരികമായി വഴങ്ങണമെന്ന് പറഞ്ഞ ബാങ്ക് മാനേജരെ യുവതി നടുറോഡില്‍ പരസ്യമായി മര്‍ദിച്ചു. കര്‍ണാടകയിലെ ദേവനാഗരെ ജില്ലയിലാണ് വിവാദ സംഭവമുണ്ടായത്. യുവതി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടു. പരസ്യ മര്‍ദനത്തിന് പിന്നാലെ ബാങ്ക് മാനേജരെ യുവതി പൊലീസിന് കൈമാറുകയും ചെയ്തു.

രണ്ട് ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടാണ് യുവതി ബാങ്ക് മാനേജരെ സമീപിച്ചത്. വായ്പ അനുവദിക്കണമെങ്കില്‍ ശാരീരികമായി വഴങ്ങിക്കൊടുക്കണമെന്ന് മാനേജര്‍ ആവശ്യപ്പെടുകയായിരുന്നു. ഡി.എച്ച്.എഫ്.എല്‍ ലോണ്‍ ഏജന്‍സിയിലെ മാനേജരായ ദേവയ്യ എന്നയാളാണ് മാനേജരെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.

കയ്യില്‍ ഒരു വടിയുമായാണ് യുവതി ബാങ്ക് മാനേജരെ പരസ്യമായി മര്‍ദിക്കുന്നത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദനം. വടികൊണ്ടുള്ള അടിക്കുപുറമേ ചെരിപ്പൂരിയും യുവതി ഇയാളെ അടിക്കുന്നുണ്ട്. തനിക്ക് മാപ്പ് തരണമെന്ന് ബാങ്ക് മാനേജര്‍ കൈകൂപ്പി യാചിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

 

 

 

You may have missed

error: Content is protected !!