ലെസ്റ്റര്‍ സിറ്റി ഉടമയുടെ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു

പ്രീമിയര്‍ ലീ​ഗ് ഫുട്ബോൾ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായി ശ്രീവധനപ്രഭ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീ​ഗ് മത്സരം കഴിഞ്ഞതിന് പിന്നാലെ സ്വന്തം സ്റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി 1-1ന് സമനിലയില്‍ കലാശിച്ച വെസ്റ്റ്ഹാം-ലെസ്റ്റര്‍ സിറ്റി മത്സരം അവസാനിച്ച് മണിക്കൂറിനകമായിരുന്നു അപകടം.

ഹെലിക്കോപ്റ്ററിന് തീ പിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. കിങ് പവര്‍ സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിലേക്കാണ് ഹെലികോപ്ടര്‍ തകർന്ന് വീണത്. സംഭവസ്ഥലത്ത് പൊലീസും അ​ഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. ഹെലികോപ്ടറില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നത് സംബന്ധിച്ചുള്ള വിവരങ്ങൽ ലഭ്യമല്ല.

തായ് കോടീശ്വരനായ ശ്രിവധനപ്രഭ ലെസ്റ്ററിന്റെ എല്ലാ ഹോം മത്സരങ്ങളിലും പങ്കെടുക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം ഹെലികോപ്ടറിലാണ് സ്റ്റേഡിയത്തിലെത്താറുള്ളത്.

error: Content is protected !!