ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാന അന്തരിച്ചു
ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. പനിയും അണുബാധയും മൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.
1993-1996 കാലയളവിൽ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ ഭരണകാലത്ത് ടൂറിസം മന്ത്രിയായിരുന്നു.
രാജ് ഖുറാനയാണ് ഭാര്യ. മൂന്ന് മക്കളിൽ മൂത്ത മകൻ വിമല്‍ ഖുറാന (55) കഴിഞ്ഞമാസം ഹൃദയാഘാതം മൂലം മരിച്ചു.