റെക്കോർഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസിയുടെ കുതിപ്പ്. ഇന്നലെയാണ് കെഎസ്ആര്‍ടിസി ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയത്. 7.95 കോടി രൂപയാണ് ഇന്നലെ മാത്രം കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. നേരത്തെ 7.6 കോടി രൂപ കിട്ടിയതായിരുന്നു കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ റിക്കാര്‍ഡ്.

ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് മൂലം കെഎസ്ആര്‍ടിസിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായത് പ്രതിസന്ധയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ധനവ് വലിയ പ്രതീക്ഷയാണ് കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത്.

ബസുകളുടെ വശങ്ങളിലും പിന്നിലും പതിക്കുന്ന പരസ്യങ്ങളിലൂടെ നൂറ് കോടിക്ക് മുകളില്‍ വരുമാനം ലഭിച്ചതും കെഎസ്ആര്‍ടിസിക്ക് ശുഭവാര്‍ത്തയായി എത്തിയിരുന്നു. അഞ്ചു വര്‍ഷത്തേക്ക് പരസ്യം പതിക്കുന്നതിന് 161 കോടി രൂപയ്ക്കാണ് കരാറായിരിക്കുന്നത്. ഈ കരാറിലൂടെ 102 കോടി രൂപയുടെ നേട്ടം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്ക്.

error: Content is protected !!