വിവിധ ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി മിന്നല്‍ സമരം

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചു. വടക്കന്‍ ജില്ലകളിലെ ഡിപ്പോകളിലും തിരുവനന്തപുരം, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നല്‍ സമരം നടക്കുന്നത്.

ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനപരിപാടി തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഇതേ തുടര്‍ന്ന് തിരുവനന്തരപുരത്ത് മിന്നല്‍ സമരം പിന്‍വലിച്ചു. ഇവിടെ ബസുകള്‍ ഓടിതുടങ്ങിയിട്ടുണ്ട്. കോഴിക്കോട് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിനെ തുടര്‍ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്. എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരരംഗത്തുള്ളത്.

error: Content is protected !!