ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തലിനൊരുങ്ങി സൗദി

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി സൗദി കോണ്‍സുലേറ്റില്‍വെച്ച് കൊല്ലപ്പെട്ടുവെന്ന് സമ്മതിക്കാനൊരുങ്ങി സൗദി അറേബ്യ. സി.എന്‍.എന്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖഷോഗ്ജി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കാനായി സൗദി ഭരണകൂടം ശ്രമിക്കുന്നതായാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികവിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

തുർക്കിയിൽ നിന്നും സൗദിയിലേക്ക് ഖഷോഗിയെ കടത്തുന്നതിന്റെ മുന്നോടിയായി നടത്തിയ ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടുവെന്നാണ് സിഎൻഎൻ റിപ്പോർട്ട്.  ഖഷോഗിയെ അവസാനമായി കണ്ട സൗദി കോൺസുലേറ്റിനുള്ളിൽ കഴിഞ്ഞ ദിവസം തുർക്കി പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു. ഇതിൽ കൊലപാതകം സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി തുർക്കി അറ്റോർണി ജനറലിന്റെ ഓഫീസിനെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.

അന്വേഷണത്തിലെ കണ്ടെത്തലുകൾ മൂന്നുദിവസത്തിനകം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. സൗദി രാജകുമാരന്റെ കടുത്ത വിമർശകനായ ജമാൽ ഖഷോഗിയെ ഈ മാസം രണ്ടിനാണ് സൗദി കോൺസുലേറ്റിൽ നിന്ന് കാണാതായത്.

error: Content is protected !!