ദുർഗാ ദേവിയെ പ്രീതിപ്പെടുത്താന്‍ നരബലി; രണ്ട് പേര്‍ അറസ്റ്റില്‍

ഉത്തരേന്ത്യയിൽ നരബലി നടത്തിയ രണ്ടുപേർ പിടിയിൽ. ഒഡീഷയിൽ ദുർഗാ ദേവിയെ പ്രീതിപ്പെടുത്താനായി ഒൻപത് വയസുകാരനെ ബലി നൽകിയ അമ്മാവനടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒ‍ഡീഷയിലെ ബോലാൻഗീർ ജില്ലയിലെ സിന്ദ്കേലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

തലയറുത്ത നിലയിൽ പിഞ്ചു ബാലന്റെ മൃതദേഹം കടപ്പുറത്ത് കണ്ടത് കഴിഞ്ഞ ദിവസമാണ്. കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് പൊലീസ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ഗണശ്യാം റാണ എന്ന ഒൻപത് വയസുകാരനെയാണ് ദുർഗാ പൂജയ്ക്കായി ബലി നൽകിയത്.

കുഞ്ചാ റാണ എന്ന ദുർമന്ത്രവാദിയുടെ നേതൃത്വത്തിലാണ് ക്രൂരമായ മനുഷ്യക്കുരുതി അരങ്ങേറിയിത്. ദുർഗാ പൂജയുടെ ഭാഗമായി ഇവർ ആണ്‍കുട്ടിയിൽ മന്ത്രവാദക്രിയകൾ ചെയ്ത് വരുകയായിരുന്നു. പൂജയുടെ അവസാനം കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഒടുവിൽ രണ്ടുപേരെയും അറസ്റ്റ് ചെയ്തു.

ദുർമന്ത്രവാദി കുഞ്ചാ റാണയെയും പൊലീസ് പിടികൂടി. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അമ്മാവനാണ് കൊലപാതകം നടത്തിയത് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് കുട്ടിയുടെ കുടുംബം. ഒക്ടോബർ 13നായിരുന്നു കുഞ്ഞിനെ കാണാതായത്.

മൂന്നു ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. ഒഡീഷയിൽ ദുർഗ്ഗാ പൂജയ്ക്കായി കുഞ്ഞുങ്ങളെ ബലി നൽകുന്നത് പുതിയ വാർത്ത അല്ല. കഴിഞ്ഞ വർഷവും ദുർഗാ പൂജയുടെ സമയത്ത് ഇതേ സ്ഥലത്ത് നരബലി നടത്തിയ ഒരു ദുർ മന്ത്രവാദിയെ പൊലീസ് പിടികൂടിയിരുന്നു.

error: Content is protected !!