ശബരിമല: കോട്ടയത്ത് കേരള കോണ്‍ഗ്രസിന്‍റെ സര്‍വ്വമത പ്രാര്‍ഥന

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ വിവിധ കേരള കോൺഗ്രസുകൾ ഇന്ന് കോട്ടയത്ത് സർവ്വമതപ്രാർത്ഥനയും ഉപവാസവും നടത്തും. കേരളകോൺഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി.

കോട്ടയം നഗരത്തിൽ കേരള കോൺഗ്രസ് എമ്മിന്റ നേതൃത്വത്തിൽ നടക്കുന്ന സർവ്വമത പ്രാർത്ഥനക്ക് കെ.എം. മാണി എംഎൽഎ നേതൃത്വം നൽകും. കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും നഗരത്തിൽ പ്രകടനം നടത്തും. എരുമേലിയിൽ പി.സി. ജോർജിന്റ നേതൃത്വത്തിലാണ് ഉപവാസവും പ്രാർത്ഥനയും.

ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ പുനപരിശോധനാ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോടതി വിധി മാനിക്കുമെന്ന് പറഞ്ഞിരുന്നു.

സംസ്ഥാനം പുതിയ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുനപരിശോധനാ ഹർജി നൽകാനാകില്ല. മറ്റുള്ളവർ നൽകുന്നതിനെ എതിർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!