കായംകുളം നഗരസഭയിലെ കയ്യാങ്കളിക്കിടെ മർദ്ദനമേറ്റ കൗണ്‍സിലർ മരിച്ചു

കായംകുളം നഗരസഭയിലെ കയ്യാങ്കളിക്കിടെ മർദ്ദനമേറ്റ് കുഴഞ്ഞുവീണ എല്‍ഡിഎഫ് കൗണ്‍സിലർ മരിച്ചു. പന്ത്രണ്ടാം വാർഡ് സിപിഎം കൗണ്‍സിലറായ അജയനാണ് മരിച്ചത്. പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബസ് സ്റ്റാൻഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

error: Content is protected !!