കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: ഇലക്ഷന്‍ കമ്മീഷന്‍ നടപടിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും

പതിനാറാം ലോക്‌സഭയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ച ഇലക്ഷന്‍ കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്ത്. സംസ്ഥാനത്തെ ഒഴിവുള്ള മൂന്ന് ലോകസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കമ്മീഷന്റെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്ന് ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെദിയൂരപ്പയും കോണ്‍ഗ്രസിലെ പ്രമുഖ നേതാവുമാണ് ഇതിനെതിരെ പരസ്യമായി രംഗത്തുവന്നത്. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കുകൂട്ടിയത്.
വെറും നാല് മാസത്തേയ്ക്ക് മാത്രം തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഇത്രയും ചെറിയ കാലയളവിലേക്ക് മത്സരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് നേതാക്കളും പറയുന്നു.