എന്‍.ഡി.എ സംഖ്യം വിടാനൊരുങ്ങി സി.കെ. ജാനു

കേരളത്തിലെ എന്‍.ഡി.എ സംഖ്യം വിടാനൊരുങ്ങി സി.കെ. ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ. എന്‍.ഡി.എയില്‍നിന്നും അവഗണന തുടരുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സി.കെ ജാനു പറഞ്ഞു. പ്രയോജനമില്ലെങ്കില്‍ മുന്നണി വിടും. യു.ഡി.എഫുമായും എല്‍.ഡി.എഫുമായും രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്നതിന് തടസമില്ലെന്നും സി.കെ ജാനു വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും സി.കെ ജാനു പറഞ്ഞു.

എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്‍റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സി.കെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബി.ജെ.പി നേതൃത്വത്തിന്‍റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു.

error: Content is protected !!