കാരാട്ട് റസാഖ് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

കാരാട്ട് റസാഖ് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി കാരാട്ട് അബ്ദുൾ ഗഫൂറാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയനാട്ടില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ താമരശ്ശേരി ചുങ്കത്ത് ആയിരുന്നു അപകടം. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ പുറത്തെടുത്തെങ്കിലും ഗഫൂര്‍ മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

error: Content is protected !!