കണ്ണൂര്‍ യൂണിവേഴ്സിറ്റി അവസാന വര്‍ഷ ബി.കോം പരീക്ഷയില്‍ വന്നത് മുന്‍ വര്‍ഷത്തെ ചോദ്യങ്ങളെന്നു പരാതി

കഴിഞ്ഞ ദിവസം നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി അവസാന വര്‍ഷ ബി.കോം പരീക്ഷയില്‍ വന്നത് മുന്‍ വര്‍ഷത്തെ ചോദ്യങ്ങളെന്നു പരാതി. ഭൂരിഭാഗവും  രണ്ടാം വര്‍ഷത്തെ പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ആയിരുന്നെന്നാണ് പരാതി.  അഞ്ചാം സെമസ്റ്റർ ഇന്‍കം ടാക്സ് ലോ ആന്‍ഡ് പ്രാക്റ്റീസ് എന്ന പേപ്പറിലെ പരീക്ഷയിലാണ് ബഹു ഭൂരിപക്ഷം ചോദ്യങ്ങളും നാലാം സെമസ്റ്ററിൽ നിന്നും കടന്നു കൂടിയത്. 40 മാർക്കിന്റെ ചോദ്യപേപ്പറിൽ 24 മാർക്കും കഴിഞ്ഞ വർഷത്തെ പാഠഭാഗത്തു നിന്നും ആയിരുന്നു. 16 മാർക്കിന്റെ ചോദ്യം മാത്രമാണ് ഈ സെമസ്റ്ററിൽ നിന്നും വന്നത്. ഇത് വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരു പോലെ ആശയകുഴപ്പത്തിലാക്കി.

ഈ ചോദ്യ പേപ്പറില്‍  1,3,18,19 ചോദ്യം മാത്രമാണ് അഞ്ചാം സെമസ്റ്ററില്‍ നിന്നുള്ളത്.

 

 

 

error: Content is protected !!