സഹപാഠിക്കൊരു സ്നേഹ സമ്മാനം

പത്താം തരം തുല്യതാ പഠിതാക്കൾ ചേർന്ന് സഹപഠിതാവിന് വീൽ ചെയർ സമ്മാനിച്ചു. കേരളാ സാക്ഷരതാ മിഷൻ കണ്ണൂർ യൂണിറ്റിന്റെ കീഴിലെ ഗവ. വൊക്കേഷണൽ ഹെയർ സെക്കണ്ടറി സ്ക്കൂളിലെ പഠിതാക്കളാണ് തങ്ങളുടെ സഹപഠിതാവായ ശ്രീജുവിന് സ്നേഹോപഹാരം നൽകിയത്. കണ്ണൂർ ജില്ലാ അസി. കോ- ഓർഡിനേറ്റർ ശാസ്ത്ര പ്രസാദ്, സെൻട്രൽ കോ- ഓർഡിനേറ്റർമാരായ വസന്ത, സുജാത, നിഖിൽ മാസ്റ്റര്‍  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

സാഹചര്യങ്ങൾ മനസ്സിലാക്കി മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവൃത്തികൾ കേരള സംസ്ഥാന സാക്ഷരതാ മിഷനു തന്നെ അഭിമാനകരമാണെന്ന് കണ്ണൂർ ജില്ലാ അസി. കോ- ഓർഡിനേറ്റർ ശാസ്ത്ര പ്രസാദ് പറഞ്ഞു. വരും കാലങ്ങളിലും ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ നടത്തി സാക്ഷരതാ മിഷന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായ് മാറണമെന്ന് സെൻട്രൽ കോ- ഓർഡിനേറ്റർ വസന്ത പഠിതാക്കളെ അറിയിച്ചു. കോ- ഓർഡിനേറ്റർ സുജാത, നിഖിൽ മാസ്റ്റര്‍ എന്നിവർ പ്രസംഗിച്ചു. പഠിതാക്കളായ നാസർ സ്വാഗതവും നൗഫൽ നന്ദിയും പറഞ്ഞു.

error: Content is protected !!