അടിയന്തരാവസ്ഥ കാലത്തു പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ല: കെ സുധാകരന്‍

ശബരിമല ആക്രമവുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. അടിയന്തരാവസ്ഥ കാലത്തു പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും കിരാതമായ നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുല്‍ ഈശ്വറിനെ നേരത്തെ ലക്ഷ്യമിട്ടതാണെന്നും അറസ്റ്റ് ചെയ്ത രീതിയും ശരിയായില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. നാമജപത്തിന് പോയ സ്ത്രീകള്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് ശരിയല്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാകില്ലെന്നും ആള്‍ക്കാരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സന്ദീപാനന്ദഗിരിയുടെ വീട് ആക്രമിച്ചത് അപലപനീയമാണെന്ന് സുധാകരന്‍ പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ആരു ചെയ്താലും സ്വയം ചെയ്തതായാലും അപലപനീയമാണ്. സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അനുചിതമാണ്. അത് ഭീഷണിയാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ ഭീഷണി ഫെഡറലിസത്തിന് എതിരാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!