യുവതീ പ്രവേശനം തടയാന്‍ കോണ്ഗ്രസും മല കയറും

യുവതീ പ്രവേശനം തടയാന്‍ കോണ്ഗ്രസും മല കയറുമെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍.  വീറും വാശിയും കാണിക്കേണ്ടുന്ന സ്ഥലമല്ല ശബരിമല. ശബരിമലയിൽ എത്തുന്ന യുവതികളെ തടയും. യുവതികളുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാകാം. 17ാം തീയ്യതി മുതൽ കോൺഗ്രസ് നേതാക്കളടക്കം ശബരിമലയിൽ ഉണ്ടാകും. ഭക്തരെ ചവിട്ടിമെതിച്ച് മാത്രമേ യുവതികൾക്ക് ശബരിമലയിൽ പ്രവേശിക്കാനാവൂ. ബിജെപിയിലേക്ക് ആളെ കൂട്ടുന്ന സംഘമായി സിപിഎം മാറി എന്നും കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

error: Content is protected !!