ശബരിമല: അരക്ഷിതാവസ്ഥയ്ക്ക് സാധ്യതയെന്ന് ജസ്റ്റിസ് കെമാല്‍ പാഷാ

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനും ഇടയാക്കുമെന്ന് ജസ്റ്റിസ് കെമാൽ പാഷാ. കോടതി വിധി തെറ്റാണെന്ന പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

ലിംഗ സമത്വം എന്ന വിഷയം പരിശോധിച്ചാണ് സുപ്രീംകോടതിയുടെ വിധി വന്നിരിക്കുന്നത്. അതില്‍ തെറ്റില്ല, ശബരിമലയിൽ താൽപര്യം ഉള്ളവർക്ക് പോകാം താൽപര്യം ഇല്ലാത്തവർ പോകേണ്ട എന്ന പൊതുനിലപാട് എല്ലാവരും സ്വീകരിച്ചാല്‍ പിന്നെ അനാവശ്യ വിവാദങ്ങള്‍ക്ക് ഇടമുണ്ടാവില്ലെന്നും 98 ശതമാനം മലയാളി സ്ത്രീകളും ശബരിമലയില്‍ പോകാന്‍ താത്പര്യപ്പെടാത്തവര്‍ ആണെന്നും കെമാല്‍ പാഷ പറഞ്ഞു.

error: Content is protected !!