തിത്‍ലി ചുഴലിക്കാറ്റ് ആന്ധ്രാ-ഒഡീഷ തീരത്തേക്ക് അടുക്കുന്നു

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തി. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ് , ഒഡീഷ , പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒഡീഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.