നേപ്പാളില്‍ കനത്ത മഞ്ഞ് വീഴ്ച; ഒൻപത് പർവ്വതാരോഹകർ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ നേപ്പാളിലുണ്ടായ അതിശക്തമായ മഞ്ഞ് വീഴ്ചയിൽ ഒൻപത് പർവ്വതാരോഹകർ കൊല്ലപ്പെട്ടു. തെക്കൻ കൊറിയയിൽ നിന്ന് എത്തിയ 5 പർവ്വതാരോഹകരും നാല് നേപ്പാൾ സ്വദേശികളുമാണ് മരിച്ചത്. മൗണ്ട് ഗുർജയിൽ ഇവർ താമസിച്ചിരുന്ന ടെന്‍റിന് മുകളിലേക്ക് മഞ്ഞുകട്ട ഇടിഞ്ഞ് വീഴുകയായിരുന്നു

അടുത്ത ക്യാംപിലേക്ക് കയറുന്നതിനായി കാലാവസ്ഥ അനുകൂലമാകുന്നത് വരെ 3500 അടിമുകളിലുള്ള ബേസ് ക്യാംപില്‍ വിശ്രമിക്കുകയായിരുന്നു സംഘം. അപകടമുണ്ടായ ബേസ് ക്യാംപില്‍ നിന്ന് ഏറ്റവും അടുത്തുള്ള ഗ്രാമത്തിലേക്ക് ഒരു ദിവസം യാത്ര ചെയ്യാനുണ്ടായിരുന്നു. ശക്തിയായി വീശുന്ന കാറ്റ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരിക്കുകയാണ്.

error: Content is protected !!