ഒരിക്കല്‍ പോലും സ്കൂളില്‍ പോകാതെ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ 12 വയസുകാരി

ഒരിക്കല്‍ പോലും സ്കൂളില്‍ പോകാത്ത പന്ത്രണ്ടു വയസുകാരി ബോര്‍ഡ് എക്സാം എഴുതുന്നു. പശ്ചിമ ബംഗാളിലെ ബോര്‍ഡ് എക്സാം എഴുതാനാണ് 12 കാരിയായ സഫിയ ഖാതൂന്‍ അര്‍ഹത നേടിയത്. പത്താം ക്ലാസ് പരീക്ഷയെഴുതാനുള്ള കുറഞ്ഞ പ്രായം 14 ആയിരിക്കെയാണ് 12  പരീക്ഷയെഴുതാന്‍ യോഗ്യത നേടുന്നത്. ഒരിക്കല്‍ പോലും സ്കൂളില്‍ പോയിട്ടില്ലാത്ത സഫിയ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കാണ് നേടിയത്.

പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന ആവശ്യവുമായി ബോര്‍ഡിനെ സമീപിച്ച സഫിയയെ യോഗ്യതാ പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. രണ്ട് ദശാബ്ദത്തിനിടയില്‍ പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ത്ഥിനിയാണ് സഫിയയെന്നാണ് പശ്ചിമ ബംഗാള്‍ ബോര്‍ഡ് വിശദമാക്കുന്നത്.

കൊല്‍ക്കത്തയിലെ ഹൗറ സ്വദേശിനിയാണ് സഫിയ. 14 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയത് 1991ലാണെന്നാണ് പശ്ചിമ ബംഗാള്‍ ബോര്‍ഡ് പ്രസിഡന്റ് കല്യാണ്‍മോയി ഗാംഗുലി വിശദമാക്കുന്നത്.

error: Content is protected !!