ആശുപത്രിയില്‍ നിന്നും രോഗിയുടെ മുറിഞ്ഞുപോയ കാലുമായി നായ കടന്നു കളഞ്ഞു

ആശുപത്രിയിലെ ശസ്ത്രക്രിയ മുറിയിലേക്ക് കടന്ന നായ രോഗിയുടെ മുറിഞ്ഞുപോയ കാലുമായി കടന്നു. ബീഹാറിലെ ബക്സര്‍ ജില്ലയിലെ ബക്‌സര്‍ സദര്‍ ആശുപത്രിയിലാണു സംഭവം നടന്നത്. രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ പിടി വിട്ട് മിശ്ര ട്രാക്കില്‍ വീഴുകയായിരുന്നു. വലത്തേകാലിനു ഗുരുതരമായി പരുക്കേറ്റ് ഇത് അറ്റുപോയിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ മുറിവ് ഡോക്ടര്‍മാര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ മുറിയില്‍ നുഴഞ്ഞുകയറിയത്. ആശുപത്രി ജീവനക്കാര്‍ പിന്നാലെ പാഞ്ഞെങ്കിലും നായ പിടികൊടുത്തില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം. ബിഹാറിലെ മുന്‍ ആരോഗ്യമന്ത്രി കൂടിയാണ് ചൗബേ. എല്ലും മാംസവും കടിച്ചു നില്‍ക്കുന്ന നായയുടെ ചിത്രം പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

error: Content is protected !!