80 രൂപ കടന്നു

ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്. ഡീസലിന് ചരിത്രത്തിലാദ്യമായി 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 87.19 രൂപയും ഡീസലിന് 80.43 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 86.11 രൂപയും ഡീസലിന് 79.44 രൂപമാണ് ഇന്ന് വില.

ഇതിനിടെ പാചക വാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. സബ്സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്സിഡി ഉള്ള സിലിണ്ടറിന് 2രൂപ 89പൈസയും വർദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഇനി 502 രൂപ 4പൈസ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.

error: Content is protected !!