കെ എസ് ആർ ടി സി സമരം പിന്‍വലിച്ചു

രണ്ടാം തീയതി മുതൽ നടത്താനിരുന്ന കെ എസ് ആർ ടി സി സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകത ഗതാഗത സെക്രട്ടറി പഠിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകും. പരിച്ചുവിട്ട 143 ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യവും പരിശോധിക്കും. തൊഴിലാളികളുടെ അപേക്ഷകൾ പരിശോധിച്ച് എംഡി തീരുമാനമെടുക്കും. ശേഷികുന്ന പ്രശ്നങ്ങളില്‍ 17 ന് സെക്രട്ടറിതല ചർച്ച നടത്തും.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് സമര സമിതി സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയത്.

error: Content is protected !!