ഫ്രാങ്കോയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ പാല കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ വീണ്ടും റിമാന്റ് ചെയ്യാനാണ് സാധ്യത. അതേസമയം ഇന്ന് വീണ്ടും മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും.

രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടശേഷമാണ് കഴിഞ്ഞ 24ാം തീയതി ഫ്രാങ്കോ മുളയ്ക്കലിനെ പാല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 12 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഈ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. പൊലീസ് കസ്റ്റഡി അപേക്ഷ നല്കാത്ത സാഹചര്യത്തില്‍ വീണ്ടും ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്റ് ചെയ്യാനുള്ള സാധ്യതയാണ് ഉള്ളത്.

അതേസമയം ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇന്ന് വീണ്ടും മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിഭാഗം ജാമ്യാപേക്ഷ നല്കിയേക്കും. കഴിഞ്ഞ രണ്ട് തവണയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസിനെതിരെ ചില ആരോപണങ്ങള്‍ ഫ്രാങ്കോ മുളയക്കല്‍ ഉന്നയിച്ചിരുന്നു. ആയതില്‍ ഇന്ന് ഹാജരാക്കുബോള്‍ എന്തെങ്കിലും കാര്യങ്ങള്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിക്കാനും സാധ്യതയുണ്ട്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ കാണാന്‍ പ്രമുഖര്‍ ജയിലിലേക്ക് എത്തുന്നത് ചൂണ്ടിക്കാട്ടിയാകും പൊലീസിന്റെ കോടതിയിലെ നീക്കം. സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യമുണ്ടെന്ന് പൊലീസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉന്നയിക്കും.

error: Content is protected !!