മുഖത്തടിച്ചു പക്ഷേ സംവിധായകനെയല്ല; ഭാമ

അപമര്യാദയായി പെരുമാറിയതിന് കന്നഡ സിനിമയുടെ സംവിധായകനെ നടി ഭാമ കൈയേറ്റം ചെയ്തു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തമിഴ് മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ വാസ്തവത്തില്‍ നടന്നതെന്തെന്ന് വെളിപ്പെടുത്തി നടി തന്നെ രംഗത്തു വന്നിരിക്കുകയാണ്.

ഇത്തരത്തിലൊരു സംഭവം നടന്നുവെന്നത് സത്യം തന്നെയാണ് എന്നാല്‍ തല്ലിയത് സംവിധായകനെയായിരുന്നില്ല. അങ്ങിനെയുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും നടി പറഞ്ഞു. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിംലയില്‍ എത്തിയതായിരുന്നു ഭാമ. സ്ഥലം ചുറ്റിക്കാണാനായി ഇറങ്ങിയപ്പോള്‍ ആരോ വന്ന് ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടു.

ഉടനെ എന്താടാ നീ കാണിച്ചതെന്ന് ചോദിച്ച് കരണത്തടിച്ചു. ഒപ്പം ഞാന്‍ ബഹളം വെയ്ക്കുകയും ചെയ്തു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും ഓടിയെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അത്ര മാത്രമേ സംഭവിച്ചിട്ടുള്ളൂ. അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല ഭാമ പറഞ്ഞു.

error: Content is protected !!