“500 ട്രെയിന്‍ വന്നാലും അവര്‍ ട്രാക്കില്‍ തന്നെ നില്‍ക്കും”; അമൃത്‍സര്‍ അപകടത്തിന് തൊട്ടുമുമ്പ് സംഘാടകര്‍

ദസറ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ ഇടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി 61 പേര്‍ മരിച്ച സംഭവത്തില്‍ പരിപാടിയുടെ സംഘാടകരില്‍ നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി വീഡിയോ ദൃശ്യങ്ങള്‍. പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രി സിദ്ദുവിന്റെ ഭാര്യയുമായ നവ്‌ജോത് കൗര്‍ സിദ്ദുവിനോട് സംഘാടകരില്‍ ഒരാള്‍ സംസാരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്നത്. റെയില്‍വെ ട്രാക്കില്‍ നൂറു കണക്കിന് പേര്‍ കയറി നില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ട് ആശങ്ക അറിയിച്ച നവ്‌ജോതിനോട് എത്ര ട്രെയിന്‍ വന്നാലും ആരും അവിടെനിന്ന് അനങ്ങില്ല എന്ന് സംഘാടകരില്‍ ഒരാള്‍ പറയുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

“മാഡം, നോക്കൂ, ഈ ആളുകള്‍ക്ക് ട്രാക്കില്‍ നില്‍ക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമില്ല. നിങ്ങള്‍ക്ക് വേണ്ടി 5000 പേരാണ് ട്രാക്കില്‍ നില്‍ക്കുന്നത്. ഇതിലൂടെ 500 ട്രെയിന്‍ കടന്നു പോയാലും അവര്‍ അനങ്ങില്ല”. നവ്‌ജോത് കൗര്‍ സിദ്ദുവിന് സമീപം വന്നുനിന്ന് അയാള്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയുടെ തെളിവാണ് ഇത്. അപകട സാധ്യതയെക്കുറിച്ച് അറിയാമായിരുന്നിട്ടും അത് തടയാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല.

https://youtu.be/vR1NsdO_6sA?t=139

error: Content is protected !!