ശബരിമല കേസിൽ ദേവസ്വം ബോർഡിൽ ആശയകുഴപ്പം

ശബരിമല കേസിൽ ഇടപെടേണ്ടത് എങ്ങനെയെന്ന കാര്യത്തിൽ ദേവസ്വം ബോർഡിൽ ആശയക്കുഴപ്പം. കോടതിയിൽ ബോർഡിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ആര് എന്നതിൽ പോലും ഇനിയും വ്യക്തതയായിട്ടില്ല.

റിട്ട് ഹർജികളും റിവ്യു ഹർജികളും തുറന്ന കോട​തിയിലാണ് കേൾക്കുക. അതിൽ ഏതു തരത്തിലാവും ഇടപെടുക എന്ന ചോദ്യത്തിന് ദേവസ്വം ബോർഡിന് വ്യകതമായ ഉത്തരമില്ല. ഏതെങ്കിലും റിവ്യുവിന് ഒപ്പം റിപ്പോർട്ട് സമർപ്പിക്കാനുളള അപേക്ഷ നൽകുന്നതും പരിഗണനയിലാണ്. ഇതിൽ തീരുമാനം എടുക്കും മുമ്പ് നേരത്തെ നിശ്ചയിച്ച അഭിഭാഷകൻ അഭിഷേക് സിംഗ്​വിയെ ലഭിക്കുമോ എന്നറിയണം. ഇല്ലെങ്കിൽ പുതിയ അഭിഭാഷകനെ കണ്ടെത്തണം. ഇതിനിടെയാണ് ബോർഡിന്റെ ചാഞ്ചാട്ട നിലപാടുകൾക്ക് എതിരെ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ പരസ്യ വിമർശനവും വന്നത്.

ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാനില്ലെന്ന നിലപാ​ട് ബോർഡ് പ്രസിഡന്റ് സ്വീകരിച്ചതും മുഖ്യമന്ത്രിയുടെ വിമർശനത്തെ തുടർന്നാണ്.

error: Content is protected !!