പ്രവാസികള്‍ സൂക്ഷിക്കുക; ഓണ്‍ലൈനിലൂടെ രഹസ്യങ്ങള്‍ കൈമാറിയാല്‍ കടുത്ത ശിക്ഷ

രഹസ്യവിവരങ്ങള്‍ ഓണ്‍ലൈനിലൂടെ കൈമാറുന്നത് സൈബര്‍ നിയമപ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് യുഎഇയിലെ നിയമ വിദഗ്ദര്‍. ആരുടെയെങ്കിലും സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയോ കൈമാറിയാല്‍ അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ) വരെ പിഴ ശിക്ഷയും ആറ് മാസത്തിലധികം തടവ് ശിക്ഷയും ലഭിക്കും. 1.5 ലക്ഷം ദിര്‍ഹമാണ് ഇത്തരം കുറ്റങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ. വ്യക്തിപരമോ കുടുംബ ജീവതത്തെ സംബന്ധിക്കുന്നതോ ആയ കാര്യങ്ങള്‍ സത്യമാണെങ്കില്‍ പോലും അനുവാദമില്ലാതെ കൈമാറുന്നത് ശിക്ഷ ലഭിക്കാന്‍ ഇടയാക്കും.

error: Content is protected !!