പാചക വാതക വിലയിലും വര്‍ധനവ്

ഇന്ധനവിലക്കുപിന്നാലെ ജനങ്ങളെ ദുരിതത്തിലാക്കി പാചക വാതക വിലയിലും വര്‍ധനവ്. സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന്റെ വിലയിലാണ് വലിയ വര്‍ധനവ് കമ്പനികള്‍ വരുത്തിയിരിക്കുന്നത്. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപ കൂട്ടി 871.50 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചക വാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്.  സബ്‌സിഡി ഉപേക്ഷിച്ച ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് നിരന്തരമുള്ള ഈ വിലവര്‍ധനവ്. ഓരോ മാസവും അവസാന ദിവസം അര്‍ധരാത്രിയിലാണ് വില വര്‍ധനവ് തീരുമാനിക്കുന്നത്. ഇതനുസരിച്ചാണ് ഒക്ടോബര്‍ ഒന്നുമുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുന്നത്

error: Content is protected !!