പാനൂരില്‍ കോൺഗ്രസ് ഓഫീസ് തീ വച്ചു നശിപ്പിച്ചു

കണ്ണൂർ പാനൂര്‍ കുന്നോത്ത് പറമ്പിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു.ഇന്ന് പുലർച്ചെയാണ് മീത്തലെ കുന്നോത്ത് പറമ്പിലെ രാജിവ് ഭവൻ അഗ്നിക്ക് ഇരയാക്കിയത്. വായനാശാല ഉൾപ്പെടുന്ന കെട്ടിടമാണ് അഗ്നിക്ക് ഇരയാക്കിയത്. കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന വി അശോകന്‍ മാസ്റ്റര്‍ സ്മാരക വായനശാലയാണ് കൂടുതലും അഗ്നിക്കിരയായത്. വായനശാലയിലെ മുഴുവന്‍ ഫര്‍ണ്ണിച്ചറുകളും നശിച്ചിട്ടുണ്ട്. മുകളിലെ നിലയിലെ കോണ്‍ഗ്രസ് ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമെന്നാണ് കരുതുന്നത്.

error: Content is protected !!