കേന്ദ്രസര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിടാനൊരുങ്ങുന്നു

കാസര്‍ഗോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കേരളാ കേന്ദ്രസര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. 48 മണിക്കൂറിനകം ഹോസ്റ്റല്‍ മുറികള്‍ ഒഴിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കേന്ദ്രസര്‍കലാശാലയില്‍ നിന്നും പുറത്താക്കിയ അഖില്‍ ജയ എന്ന വിദ്യാര്‍ത്ഥി കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അഖിലിനെ അടിയന്തരമായി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സിലര്‍ ഡോ.കെ. ജയകുമാറിനെ 10 മണിക്കൂറോളം തടഞ്ഞുവെച്ചു. ഇതേത്തുടര്‍ന്നാണ് നടപടി.

സര്‍വകലാശാലയില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നടത്തുന്ന സമരങ്ങള്‍ കണക്കിലെടുത്ത് ഒക്ടോബര്‍ 10 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വകലാശാലയിലെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നു എന്നാണ് അറിയിപ്പില്‍ പറയുന്നത്. അഖിലിന്റെ ആത്മഹത്യാശ്രമത്തോടെ എസ്.എഫ്.ഐ സര്‍വകലാശാലയില്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.

error: Content is protected !!