കോടിയേരിക്കെതിരെ അപവാദപ്രചരണം: ശോഭാ സുരേന്ദ്രനെതിരെ കേസ്

സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ അസഭ്യവര്‍ഷം നടത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തു. മുഹമ്മ പോലീസാണ് കേസ് രജിസിറ്റര്‍ ചെയ്തത്. കോടിയേരിക്കെതിരേയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേയുമായിരുന്നു ശോഭാ സുരേന്ദ്രന്‍ അപവാദപ്രചരണം നടത്തിയത്. ശബരിമലയില്‍ കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയ്ക്ക് കോടിയേരിയുടെ മകനുമായി ബന്ധമുണ്ടെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം.

തണ്ണീര്‍മുക്കത്തെ ഡി.വൈ.എഫ്. ഐ മേഖലാ സെക്രട്ടറി എ.എസ് സുജിതാണ് പരാതി നല്‍കിയത്. ശോഭാസുരേന്ദന്റെ പ്രസംഗം കേരള കൗമുദി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് സുജിത് പറഞ്ഞു. ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കേസ്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചതിന് പല സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ശോഭാ സുരേന്ദ്രനെതിരെയുള്ളത്.

error: Content is protected !!