ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുന്നു

തൃത്താലക്ക് സമീപം ഭാരതപ്പുഴയിൽ 4 കുട്ടികൾ ഒഴുക്കിൽപ്പെട്ടു. അപകടത്തില്‍പ്പെട്ട ഒരു കുട്ടിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. അവശേഷിച്ച മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. ആനക്കര ഉമ്മത്തൂർ കടവിലാണ് അപകടമുണ്ടായത്.

കുറ്റിപ്പുറത്ത് നിന്ന് ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതില്‍ പുഴക്കൽ സൈദലവി യുടെ മകൻ ജുനൈദ് (19)നെ രക്ഷപ്പെടുത്തി. ഇവരുടെ വീട്ടിലേക്ക് വിരുന്നു വന്ന സാക്കിർ (18), ജൂമി (16),യാസിം (16) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്.

error: Content is protected !!