ആന്ധ്ര സ്വദേശിയായ മാധ്യമപ്രവര്‍ത്തക സന്നിധാനത്തേക്ക്

പൊലീസ് അകമ്പടിയോടെ ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തക മലകയറുന്നു. മോജോ ജേര്‍ണലിസ്റ്റ് കവിതയാണ് മലകയറുന്നത്.ഐ.ജി ശ്രീജിത്തിന്‍റെയും പൊലീസിന്‍റെയും അകമ്പടിയോടെ വന്‍ സുരക്ഷയിലാണ് കവിത യാത്ര തിരിച്ചിരിക്കുന്നത്. പമ്പയില്‍ നിന്നും ഇവര്‍ യാത്ര തിരിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് കവിതയും കൂടെയുള്ള രണ്ടുപേരും സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. .

ഒരുകിലോമീറ്ററെങ്കിലും മുന്നോട്ട് പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു കവിത ഇന്നലെ ആവശ്യപ്പെട്ടത്.  എന്നാല്‍ രാത്രി ഒന്‍പത് മണിക്ക് പോകുന്നത് സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ പോകാന്‍ തയ്യാറാണെങ്കില്‍ ഐജി തന്നെ നേരിട്ട് വരാമെന്ന് അറിയിക്കുകയായിരുന്നു. ഇരുമുടിക്കെട്ടുമായി മറ്റൊരു സ്ത്രീയും സന്നിധാനത്തേക്ക്  പൊലീസിന്‍റെ അകമ്പിടിയോട് മലകയറുന്നുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. ശബരിമല കയറാനായി സൂര്യ ദേവ എന്ന ഭക്തയും പമ്പ പൊലീസിലെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. എന്നാല്‍ ഇവര്‍ എപ്പോള്‍ മലകയറും എന്ന കാര്യത്തില്‍ വ്യക്തതയില്ല.

error: Content is protected !!