ഐജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയെന്ന്‍ ബിജെപി നേതാവ്

ഐജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നാണ് ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഐ ജി മനോജ്‌ എബ്രഹാമാണ്. എന്നിട്ട് അത് ഭക്തരുടെ മേൽ കെട്ടി വയ്ക്കാൻ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നാണ് ഗോപാലകൃഷ്ണന്‍റെ ഭീഷണി. ഒരു പ്രമോഷന്‍ ലഭിക്കാന്‍ കേന്ദ്ര ട്രിബ്യൂണലില്‍ പോകേണ്ടി വരുമെന്നാണ് ഗോപാലകൃഷ്ന്‍ പറഞ്ഞത്. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 25000 പൊലീസുകാരെത്തിയാല്‍ അതിന്‍റെ ഇരട്ടി വിശ്വാസികളെ ബിജെപി ശബരിമലയില്‍ എത്തിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

”മനോജ് എബ്രഹാം എന്ന് പറയുന്ന ആ പൊലീസ് നായയാണ് വാസ്തവത്തില്‍ ഇവിടെ എല്ലാ അക്രമവും ഉണ്ടാക്കിയതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സാധാരണ പൊലീസ് നായ്ക്ക് ഒരു അന്തസ്സുണ്ട്. ഇത് അന്തസ്സിലാത്ത പൊലീസ് നായയാണ് മനോജ് എബ്രഹാം. വെറുതെ വിടില്ല ഞങ്ങള്‍. ഐ.പി.എസ് ഒക്കെ തോളില്‍ വെച്ചോ. പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചു കഴിരിക്കുന്നു. നിങ്ങള്‍ 25000 പൊലീസുകാരെ കൊണ്ടുവന്നാല്‍ ഞങ്ങള്‍ 50000 വിശ്വാസികള്‍ശബരിമല സന്നിധാനത്തെത്തും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ”- കൊച്ചിയില്‍ എസ്.പി ഓഫീസിന് മുന്നില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടത്തില്‍ സംസാരിക്കവേ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

error: Content is protected !!