എടിഎമ്മുകളിൽ സുരക്ഷയില്ലാതെ 1800 കോടി

സംസ്ഥാനത്തെ എടിഎമ്മുകളിൽ സുരക്ഷയില്ലാതെ നിറയ്ക്കുന്നത് 1800 കോടിയോളം രൂപ. 9000 ബാങ്ക് എടിഎമ്മുകളാണ് നിലവിലുള്ളത്. ഒരുമെഷീനിൽ 20 ലക്ഷംവരെ നിറയ്ക്കുന്നു.  നേരത്തേ എടിഎമ്മിൽ കാവൽക്കാരെ നിർത്തിയിരുന്നു. ബാങ്കുകൾ ലാഭാധിഷ്ഠിത ഇടപാടുകൾക്ക്  മുൻതൂക്കം നൽകിയതോടെ 90 ശതമാനം എടിഎമ്മുകളിലും കാവൽക്കാരെ പിൻവലിച്ചു.

കാവൽക്കാരെ ഒഴിവാക്കിയതോടെയാണ് എടിഎം കൊള്ള വ്യാപകമായത്. മോഷണം തടയാൻ  ക്യാമറയും അലാറവും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുണ്ട‌്. എന്നാൽ ഇതുമറികടക്കുന്ന നൂതനസാമഗ്രികളുമായാണ്  മോഷണസംഘം കവർച്ചക്കിറങ്ങുന്നത്.

ഒരു എടിഎമ്മിൽ കുറഞ്ഞത് 20 ലക്ഷം രൂപ നിറച്ചാൽ 1800 കോടി രൂപവരുമെന്ന് ബാങ്കിങ് രംഗത്തെ വിദഗ്ധർ പറയുന്നു.  ഈ എടിഎമ്മുകളെല്ലാം റോഡരികിലാണ്. ബാങ്കുകൾക്ക് സമാനമായ സുരക്ഷ ഇതിനു നൽകേണ്ടതാണ്. എന്നാൽ കാവൽക്കാരെ  ഘട്ടംഘട്ടമായി പിൻവലിച്ചു.  10000 രൂപ വേതനത്തിൽ ലാഭം കണ്ടാണ് ബാങ്കുകളുടെ ഈ നടപടി.  ഇതോടെ നിക്ഷേപകരുടെ കോടികൾക്ക‌്  സുരക്ഷയില്ലാതായി.

error: Content is protected !!