മോഹന്‍ലാല്‍ പ്രാധാനമന്ത്രിയാവുന്നു

മോഹന്‍ലാല്‍ പ്രാധാനമന്ത്രിയാവുന്നു. അത് ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. സൂര്യയെ നായകനാക്കി കെ.വി.ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ എത്തുക. ലാല്‍ പ്രധാനമന്ത്രിയായുള്ള ചിത്രത്തിന്റെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ചന്ദ്രകാന്ത് വര്‍മ്മ എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്തായാലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമെ വ്യക്തമാവുകയുള്ളു. സൂര്യക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമാന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്. പ്രമുഖ നിര്‍മ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

error: Content is protected !!