“കന്യാസ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഗൗരവകരം”: വി.എസ്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരണവുമായി ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. നീതിക്കായി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങുന്നത് ഗൗരവകരമാണെന്ന് വി.എസ് പറഞ്ഞു.

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. അതില്‍ പോലീസ് കാലതാമസം വരുത്തരുത്. ഗൗരവകരമായ കേസുകള്‍ സഭ തന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും വി.എസ് വ്യക്തമാക്കി. പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യസ്ത്രീകള്‍ പരസ്യപ്രതിഷേധം നടത്തിയിരുന്നു.

error: Content is protected !!