കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചു : വി.എസ്

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചിരിക്കുകയാണെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ രൂപതയുടെ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് വി.എസിന്റെ പ്രതികരണം.

പ്രതി അറസ്റ്റിലായതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ, സമരത്തിന്‍റെ ഈ ഘട്ടം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറസ്റ്റിലായ പ്രതി നിയമത്തിന്‍റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്. അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കും എന്ന് പ്രതീക്ഷിക്കാം- വിഎസ് പ്രസ്താവനയിൽ പറഞ്ഞു.

.

error: Content is protected !!