നിര്‍ബന്ധിത പിരിവ് സര്‍ക്കാര്‍ നയമല്ല : തോമസ് ഐസക്

ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം ഈടാക്കുന്നത് സംബന്ധിച്ച ഹൈക്കോടതി പരാമര്‍ശം ശരിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. നിര്‍ബന്ധിത പിരിവ് സര്‍ക്കാര്‍ നയമല്ല. ശമ്പളം നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ എഴുതിനല്‍കിയാല്‍ മതി.  അക്കാര്യം ബോര്‍ഡിന്റെ ഉത്തരവില്‍ ഉള്‍പ്പെടുത്താത്തത് തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ബന്ധമായി ശമ്പളം ഈടാക്കുന്നതിനെതിരെ ഹൈക്കോടതി പരാമര്‍ശം ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

error: Content is protected !!