ആഘോഷങ്ങൾ ഇല്ലാതെ ഇന്ന് ശ്രീകൃഷ്ണജയന്തി

ആഘോഷങ്ങൾ ഒന്നും ഇല്ലാതെ മലയാളികൾ ഇന്ന് ഉണ്ണികണ്ണന്റെ പിറന്നാൾ ആഘോഷിച്ചൂ.
കുരുന്നുകളെ കൃഷ്ണവേഷം കെട്ടിക്കാന്നും ഗോപികമാരെ ചമയിക്കാനും ഇത്തവണ ആരും മത്സരിച്ചെത്തിയില്ല. പ്രളയം എല്ലാം തല്ലിതകർത്തപ്പോൾ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും മാറ്റിവച്ചു മലയാളികൾ.എന്നാൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നും. വൻ ഭക്തജന തിരക്കാണ് അമ്പലങ്ങളിൽ അനുഭവപെട്ടത്

ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ പ്രധാനമായും ശ്രീകൃഷ ജയന്തി ആഘോഷങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ പ്രളയക്കെടുതി കണക്കിലെടുത്ത് ബാലഗോകുലം ശോഭായാത്ര ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പകരം ‘കണ്ണീരൊപ്പാൻ കണ്ണനോടൊപ്പം’ എന്ന പേരിൽ എല്ലാ സ്ഥലങ്ങളിലും പ്രാർത്ഥനാ യജ്ഞനം നടത്തും. കൂടാതെ വിവിധ സ്ഥലങ്ങളിൽ നാമസങ്കീർത്തന യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ബാലദിനാഘോഷങ്ങൾക്കായി ജനങ്ങളിൽനിന്ന് പിരിച്ചെടുത്ത തുക പ്രളയബാധിത മേഖലകളിലെ കുട്ടികളുടെ പുനരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ബാലഗോകുലം അറിയിച്ചു.

error: Content is protected !!