എംഎല്‍എക്കെതിരായ പീഡന ആരോപണം: സിപിഎം നിലപാടിനെ പരിഹസിച്ച് ജോയ് മാത്യു

സിപിഎം  എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച വനിതാ നേതാവിന്റെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്ന സി.പി.എം നിലപാടിനെ പരിഹസിച്ച് ജോയ് മാത്യു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം.

ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ജീവിതം ഒരു കട്ടപ്പൊക
—————————–
ഇതുതന്നെയാണ് ഞങ്ങള്‍ ക്രിസ്ത്യാനികളും പറയുന്നത്
ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും
കന്യാസ്ത്രീകളുടെയും
കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും .
ഇനി മറ്റു മതസ്തരുടെ കാര്യം അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളും
സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങള്‍ നോക്കിക്കൊള്ളും
പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും
ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ .
പോലീസ് ,വക്കീല്‍ .ജൂഡിഷ്യറി ………
ഇതിനുപുറമെ കേസുകള്‍ കെട്ടിക്കിടക്കുകയുമില്ല
ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ
സംഭവിക്കുക ?
എന്റെ സംശയം അതല്ല ,
മേല്‍പ്പറഞ്ഞ സംഘ-സമുദായ-പാര്‍ട്ടി -മത
ത്തിലൊന്നും പെടാത്തവരുടെ കാര്യം ?
കട്ടപ്പൊക തന്നെ അല്ലെ.

error: Content is protected !!