സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത പൊലീസുകാരെ സ്ഥലം മാറ്റിയെന്നാരോപണം

സാലറി ചലഞ്ചില്‍ പങ്കെടുക്കാതിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാര്‍ക്കു സ്ഥലംമാറ്റമെന്ന്‍ ആരോപണം. ഒൻപത് ഹവീല്‍ദാര്‍മാര്‍ അടക്കം ശമ്പളം നല്‍കാന്‍ വിസമ്മതിച്ച 14 പേരെയാണു മലപ്പുറത്തെ ദ്രുതകര്‍മ സേനയിലേക്കു മാറ്റിയത്. എസ്എപി ക്യാംപില്‍നിന്നു മാത്രം മുന്നൂറിലേറെപ്പേര്‍ വിസമ്മതപത്രം നല്‍കിയതിലെ പ്രതികാരനടപടിയാണെന്നു പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ഏറ്റവും ജൂനിയറായവരെ തിരഞ്ഞെടുത്തുള്ള പതിവു സ്ഥലം മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാട്ടി വിസമ്മതപത്രം നല്‍കിയ ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റം ചെയ്തിരിക്കുന്നത്. സീനിയര്‍ തസ്തികകളില്‍ ഉള്ളവരാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ സ്ഥലം മാറ്റത്തിന് വിധേയമായിരിക്കുന്നത്.

error: Content is protected !!